Sunday, 31 December 2017

ഒരു ഉന്മാദിനിയുടെ ഉത്തരം

ഒരു ഉന്മാദിനിയുടെ  ഉത്തരം

മുബാരിസ് ചീക്കോട്





നിനക്ക് 
ഏറ്റവും ഇഷ്ടപെട്ട 
ശബ്ദമേതാണന്ന് 
ചോദിച്ചവരോട് 
ഇത് മാത്രമേ 
പറയാനുള്ളൂ... 

നേർത്ത നിലാവുള്ള 

രാത്രിയിൽ, 
ഉൻമാദത്തിന്റെ 
പരകോടിയിൽ
നിന്ന് പ്രണയിനിയോട്
കിന്നരിക്കുന്ന പോലെ
നേർത്ത ശബദത്തിൽ,
"ലാ ഇലാഹ ഇല്ലള്ളാഹ്" എന്ന
പ്രണയ രഹസ്യത്തിന്റെ
സംഗീതമാണെന്നിക്ക് പ്രിയം.

പ്രണയത്തിന്റെ അവസാനം

ലയിച്ച് ചേരാൻ 
അനുയോജ്യമായ 
ദിവ്യ  വചസ്സിന്റെ 
പൂർണ്ണത.

ജീവാത്മാവ്

പരേതാത്മാവാകാൻ
വെമ്പൽ കൊള്ളുമ്പോൾ 
കേൾക്കാൻ കാത് കൂർപ്പിക്കുന്ന 
മാസ്മരിക സന്ദേശം 



No comments:

Post a Comment

ഒരു ഉന്മാദിനിയുടെ ഉത്തരം

ഒരു ഉന്മാദിനിയുടെ  ഉത്തരം മുബാരിസ് ചീക്കോട് നിനക്ക്  ഏറ്റവും ഇഷ്ടപെട്ട  ശബ്ദമേതാണന്ന്  ചോദിച്ചവരോട്  ഇത് മാത്രമേ  പറയാനുള്ളൂ...