Thursday 1 June 2017

കോഴി.


കടമ്മനിട്ട കവിത



''കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍
കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍
എന്നുമെന്‍റെചിറകിന്‍റെ കീഴില്‍
നിന്നു നിന്‍റെ വയറു നിറയ്ക്കാം
എന്ന് തോന്നുന്ന തോന്നലു വേണ്ട.
നിന്‍റെ ജീവിതം നിന്‍ കാര്യം മാത്രം
നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു
അന്നു ഞാനും ഉടപ്പിറന്നോളും
ഒന്നു പോലെ കഴിഞ്ഞ കുഞ്ഞുങ്ങള്‍
അമ്മ ഞങ്ങളെ നെഞ്ചത്തടുക്കി
ഉമ്മ വെച്ചു വളര്‍ത്തിയെന്നാലും
കൊത്തി മാറ്റിയൊരിക്കല്‍ അതില്‍ പിന്നെ
എത്ര രാവിന്‍റെ തൂവല്‍ കൊഴിഞ്ഞു
നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു
കാവിലെ കിളിപ്പാട്ടുകള്‍ കേട്ടും
പൂവുകള്‍ കണ്ടും പറന്നു ചെല്ലല്ലേ
കാട്ടില്‍ ഉണ്ടു പതുങ്ങിയിരിക്കും
കാടനുണ്ടു കടിച്ചു പറിയ്ക്കും
കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്''

No comments:

Post a Comment

ഒരു ഉന്മാദിനിയുടെ ഉത്തരം

ഒരു ഉന്മാദിനിയുടെ  ഉത്തരം മുബാരിസ് ചീക്കോട് നിനക്ക്  ഏറ്റവും ഇഷ്ടപെട്ട  ശബ്ദമേതാണന്ന്  ചോദിച്ചവരോട്  ഇത് മാത്രമേ  പറയാനുള്ളൂ...